കണ്ണൂർ: ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ലേബർ ഓഫീസറെ ഉപരോധിച്ചു. ജില്ലാ ലേബർ ഓഫീസർ എ.കെ ജയശ്രീയെയാണ് സമരം ചെയ്യുന്ന നഴ്സുമാർ ഇന്നലെ രാവിലെ ഉപരോധിച്ചത്. ആശുപത്രികളിൽ മിനിമം വേതനം നൽകുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപികരിച്ച് പരിശോധന നടത്തുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
ഐഎൻഎ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, ജില്ലാ പ്രസിഡന്റ് സോഫിയ ഏബ്രഹാം തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. സംയുക്ത സമരസമിതി നേതാക്കളായ റഷീദ് കവ്വായി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, അശ്വിൻ സുധാകർ, എം.കെ. വരുൺ, റിജു ജെയ്സൺ തുടങ്ങിയവർ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
മിനിമം വേതനം ആവശ്യം ഉന്നയിച്ച് കണ്ണൂരിലെ ആറ് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ മേയ് 16 ന്ആരംഭിച്ച സമരം 40 ദിവസം പിന്നിട്ടു.